പിണറായിയും റിയാസും കമന്റിട്ടു ; തൊട്ടുപിന്നാലെ 'കുട്ടി സഖാവിൻ്റെ' ഇൻസ്റ്റ പേജ് പൂട്ടി മെറ്റ


ഷീബ വിജയൻ

ഇൻസ്റ്റാഗ്രാമിലെ കുട്ടി വൈറൽ താരം മുഹമ്മദ് സിയാന്റെ 'കുട്ടി സഖാവ്' അക്കൗണ്ട് മെറ്റ പൂട്ടിച്ചു. ഇൻസ്റ്റാഗ്രാമിൽ കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പേജിനെതിരെ നടപടിയുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയ പ്രമുഖ നേതാക്കൾ കമന്റ് ചെയ്ത ഈ വീഡിയോയ്ക്ക് 24 മണിക്കൂറിനകം രണ്ട് മില്യൺ വ്യൂസ് ലഭിച്ചിരുന്നു. അക്കൗണ്ട് തിരികെ ലഭിക്കുന്നതിനായി നിലവിൽ അപ്പീൽ നൽകിയിട്ടുണ്ട്.

അടുത്തിടെയായി നിരവധി വാർത്തകളും സോഷ്യൽ മീഡിയ പേജുകളും മെറ്റ നീക്കം ചെയ്യുന്നുണ്ട്. മുൻപ് റിപ്പോർട്ടർ ചാനലിന്റെ നിരവധി വാർത്താ കാർഡുകളാണ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേര് പരാമർശിക്കുന്നതും അദ്ദേഹത്തെ വിമർശിക്കുന്നതുമായ വാർത്തകളായിരുന്നു മെറ്റ തുടർച്ചയായി നീക്കം ചെയ്തത്. റിപ്പോർട്ടർ ചാനലിന്റേതായി മാത്രം മുപ്പതോളം വാർത്താ കാർഡുകളാണ് ഇൻഫർമേഷൻ പോളിസി ലംഘനം ആരോപിച്ച് സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്.

article-image

്ുേി്ി്ി്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed