കേബിളുകൾ മോഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്ത കേസ്: ഏഷ്യക്കാരൻ ബഹ്റൈനിൽ അറസ്റ്റിൽ
പ്രദീപ് പുറവങ്കര
മനാമ: സ്വകാര്യ കമ്പനിയുടെ കേബിളുകൾ മോഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ 39 വയസ്സുള്ള ഏഷ്യൻ വംശജനെ തലസ്ഥാന ഗവർണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഭവം സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും ശാസ്ത്രീയമായ തെളിവുകളും വിവരങ്ങളും ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
ഈ കേസിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന രണ്ടാമത്തെയാൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇയാൾക്കായി തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചതായി അധികൃതർ വ്യക്തമാക്കി.

