ബിജെപിക്കെതിരെ ഗുരുതര ഫണ്ട് തട്ടിപ്പ് ആരോപണവുമായി പി.സി. ജോർജ്


ഷീബ വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ നിയമം ലംഘിച്ച് കോടികൾ ചെലവഴിച്ചെന്ന ഗുരുതര വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ് രംഗത്തെത്തി. പൂഞ്ഞാർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടിൽ വലിയ തട്ടിപ്പ് നടന്നു എന്ന് അദ്ദേഹം പാർട്ടി യോഗത്തിൽ തുറന്നടിച്ചു. ജൂലൈ 18ന് എരുമേലിയിൽ ബിജെപി കേഡർമാരും നേതാക്കളും പങ്കെടുത്ത 'ദീൻദയാൽ' ക്യാമ്പിലെ പ്രസംഗമാണ് ഇപ്പോൾ പുറത്തുവന്നത്.

ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ നിശ്ചയിച്ച തുക പോലും നൽകിയില്ല എന്നും ബിജെപി മധ്യമേഖലാ ജനറൽ സെക്രട്ടറി സജി കുര്യക്കാടാണ് ഫണ്ട് കൈകാര്യം ചെയ്തത് എന്നും പിസി ജോർജ് ആരോപിച്ചു. പ്രചാരണത്തിനായി 4.45 കോടി രൂപ ചെലവായി എന്ന കണക്കാണ് തനിക്ക് തന്നതെന്നും എന്നാൽ ലിസ്റ്റിൽ പേരുള്ള പലരെയും വിളിച്ചു ചോദിച്ചപ്പോൾ അവർ പണം വാങ്ങിയിട്ടില്ല എന്ന് വ്യക്തമായതായും ജോർജ് പറഞ്ഞു. പരമാവധി 40 ലക്ഷം രൂപ മാത്രമേ ചെലവഴിക്കാവൂ എന്ന് ചട്ടമുള്ളപ്പോഴാണ് ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലത്തിൽ നാലര കോടി രൂപ ചിലവഴിച്ചുവെന്ന് പാർട്ടി നേതാവ് തന്നെ വെളിപ്പെടുത്തിയത്.

ഓരോ ഇടങ്ങളിലും ചുമതലയുള്ള നേതാക്കൾ മുഴുവൻ പണവും തട്ടിയെടുത്തു എന്നാണ് ആരോപണം. പൂഞ്ഞാർ മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന സജി കുര്യക്കാടിന്റെ കൈയ്യിലാണ് നാലരകോടി രൂപ പാർട്ടി ഫണ്ട് എത്തിയത്. ഈ ഫണ്ട് വേണ്ട രീതിയിൽ ചിലവഴിച്ചില്ല എന്നതാണ് പ്രധാന വിമർശനം. ബിജെപിയുടെ കാശ് കൊണ്ട് കാർ വാങ്ങിയാൽ അത് ഇടിച്ചു പോകുമെന്നും തമ്പുരാൻ വിടില്ലെന്നും താനാണ് പ്രാകുന്നതെന്നും പി.സി. ജോർജ് രോഷത്തോടെ പറഞ്ഞു.

article-image

ോേോ്േ്േി്േി്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed