ഇന്ത്യൻ ക്ലബ്ബിൽ സ്വാതന്ത്ര്യദിനാഘോഷം: ദേശീയ പതാക ഉയർത്തി


പ്രദീപ് പുറവങ്കര

മനാമ: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ഇന്ത്യൻ ക്ലബ്ബ് ബഹ്‌റൈൻ വിപുലമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഇവിടെ ദേശീയ പതാക ഉയർത്തി.

പ്രമുഖ ഇന്ത്യൻ ക്ലബ്ബ് അംഗങ്ങൾ, സമ്മർ ക്യാമ്പ് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ നൂറിലധികം പേർ ദേശഭക്തിനിർഭരമായ ചടങ്ങിൽ പങ്കെടുത്തു. ദേശീയ പതാക ഉയർത്തിയതിനെ തുടർന്ന് എല്ലാവരും ചേർന്ന് ദേശീയ ഗാനം ആലപിച്ചു.

ചടങ്ങിൽ ക്ലബ്ബ് ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. സ്വാഗതം ആശംസിച്ചു. ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ജോയ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങിനുശേഷം നടന്ന പ്രാതൽ സൽക്കാരത്തോടെയാണ് ആഘോഷ പരിപാടികൾ അവസാനിച്ചത്.

article-image

fsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed