ന്യൂനപക്ഷ സ്കൂളുകളിൽ കെ-ടെറ്റ് നിർബന്ധമല്ലെന്ന് സർക്കാർ ഉത്തരവ്


ഷീബ വിജയൻ

സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും നിലവിൽ കെ-ടെറ്റ് യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രീം കോടതിയുടെ സുപ്രധാന ഭരണഘടനാ വിധികൾ മുൻനിർത്തി കാസർഗോഡ് കുമ്പള ഉപജില്ലയിലെ കന്നഡ ഭാഷാ ന്യൂനപക്ഷ സ്കൂളായ കുന്താർ എയുപി സ്കൂളിലെ പ്രഥമാധ്യാപികയുടെ നിയമനത്തിന് അംഗീകാരം നൽകിക്കൊണ്ടാണ് സർക്കാർ ഈ ഉത്തരവിറക്കിയത്.

ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ടെറ്റ് ഇളവ് അനുവദിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നേരിട്ട് പൊതു ഉത്തരവിറക്കുന്നത് ഇതാദ്യമായാണ്. സുപ്രീം കോടതിയുടെ ഏഴംഗ വിശാല ബെഞ്ചിന്റെ അന്തിമ തീർപ്പുണ്ടാകുന്നതുവരെ ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ടെറ്റ് ബാധകമല്ലെന്ന സംരക്ഷണം നൽകിയ വിധി ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ഈ തീരുമാനം. കെ-ടെറ്റ് ഇല്ലെന്ന കാരണത്താൽ നിയമനാംഗീകാരം തടഞ്ഞുവെക്കാനാവില്ലെന്ന് വ്യക്തമാക്കി അധ്യാപികയുടെ നിയമനം അംഗീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഇത് സംസ്ഥാനത്തെ ആയിരക്കണക്കിന് ന്യൂനപക്ഷ സ്കൂളുകൾക്ക് വലിയ ആശ്വാസമാകും.

article-image

മം്ംമംേം

You might also like

  • Lulu Exchange
  • Straight Forward

Most Viewed