മൂന്നാറിൽ നീലക്കുറിഞ്ഞി കാണാം; ഓഗസ്റ്റ് 24 മുതൽ പ്രവേശനം,ഓൺ‌ലൈൻ ബുക്കിങ്ങും പ്രത്യേക കെഎസ്ആർടിസി സർവീസുകളും വരുന്നു


ഷീബ വിജയൻ

ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു. രാജകുമാരിക്ക് സമീപമുള്ള ചൊക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞികൾ പൂത്തുതുടങ്ങിയതോടെ, സഞ്ചാരികൾക്കായി ഔദ്യോഗിക പ്രവേശനം ഓഗസ്റ്റ് 24 മുതൽ ആരംഭിക്കുകയാണ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ദേവികുളത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിന് സമീപമാണ് പ്രധാന പ്രവേശന കവാടം. വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ 7 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശന സമയം.

സെപ്റ്റംബർ ആദ്യവാരത്തോടെ ചൊക്രമുടി മലനിരകൾ പൂർണമായും പൂക്കളാൽ നിറയും. ഓണാവധിയായിരിക്കും കുറിഞ്ഞി കാണാൻ ഏറ്റവും മികച്ച സമയം. അതേസമയം, മീശപ്പുലിമലയിൽ ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോൾ പൂവിട്ടിട്ടുള്ളത്. വ്യാപകമായി പൂത്തതിനു ശേഷമേ അവിടെ സഞ്ചാരികൾക്ക് അനുമതി നൽകൂ.

നീലക്കുറിഞ്ഞി പൂക്കളും ചെടികളും പറിച്ചെടുക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ വണ്ണിൽ പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളും ചെടികളും പറിക്കുന്നതും നശിപ്പിക്കുന്നതും 25,000 രൂപ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.

article-image

ോ്േേ്േോോ്േോ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed