വോയിസ് ഓഫ് ട്രിവാൻഡ്രം (VOT) ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
പ്രദീപ് പുറവങ്കര
KCA യിൽ വച്ചു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. തുടർന്ന് കുട്ടികളും VOT കുടുംബാംഗങ്ങളും അണിനിരന്ന ദേശഭക്തിഗാനാലാപനവും മധുര വിതരണവും നടന്നു.
പ്രസിഡന്റ് ശ്രീ വിനീഷ് ശിവദാസൻ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ശ്രീ മനോജ് വർക്കല സ്വാതന്ത്ര്യ ദിനസന്ദേശം നൽകുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി പ്രദീപ് മാധവൻ, ട്രഷറര്‍ ശ്രീ മണിലാൽ, മെമ്പർഷിപ് സെക്രട്ടറി ശ്രീ ജയചന്ദ്രൻ, എന്റെർട്ടർമെന്റ് സെക്രട്ടറി അംജിത്,ലേഡീസ് വിംഗ് പ്രസിഡന്റ് പ്രിയങ്ക മണികണ്ഠൻ, സുനിത സെൽവരാജ് KCA ജനറൽ സെക്രട്ടറി ശ്രീ വിനു ക്രിസ്റ്റി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
dsdfsdfsdfsdfs

