സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബൈബിൾ സ്കൂൾ ഓൺലൈൻ ആയി ആരംഭിച്ചു


മനാമ; ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ആരംഭിച്ചു. സഭാ ട്രഷറർ ഷിബു കുമാർ, സണ്ടേസ്കൂൾ സെക്രട്ടറി സുനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വികാരി റവറണ്ട് ഫാദർ ഷാബു ലോറൻസ് ഉദ്ഘാടനം ചെയ്തു. സഭാ സെക്രട്ടറി വിജയൻ. സി, അക്കൗണ്ടന്റ് ഷിബു കുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. " നാം അതിജീവിക്കും " എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾക്ക് ബ്ലെസ്സൻലാൽ, സുജിൻ , അനു , ആഭിൻ , റിയ ബ്ലസ്സൻ, ബിനിഷ എന്നിവരാണ് നേതൃത്വം നൽകുന്നത്. ജൂലൈ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 6 മണിവരെ നടക്കുന്ന ക്ലാസിൽ നൂറിലധികം പേരാണ് പങ്കെടുക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed