16 രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ബഹ്‌റൈൻ

മനാമ; കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 16 രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ബഹ്‌റൈൻ. ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദേശാനുസരണമാണ് സിവിൽ ഏവിയേഷൻ അഫയേഴ്‌സ് പട്ടിക വിപുലീകരിച്ചത്. ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങൾ നേരത്തെതന്നെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.
മൊസാംബിക്ക്, മ്യാന്മാർ, സിംബാബ്‌വെ, മംഗോളിയ, നമീബിയ, മെക്സിക്കോ, ടുണീഷ്യ, ഇറാൻ, ദക്ഷിണാഫ്രിക്ക, ഇൻഡോനേഷ്യ, ഇറാഖ്, ഫിലിപ്പീൻസ്, പനാമ, മലേഷ്യ, ഉഗാണ്ട, ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നിവയാണ് പുതുതായി റെഡ്‌ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾ. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ നേരത്തെ റെഡ്‌ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.
ബഹ്‌റൈൻ പൗരന്മാർക്കും ബഹറിനിൽ റെസിഡൻസ് വിസയുള്ളവർക്കും മാത്രമാകും ഈ രാജ്യങ്ങളിൽ നിന്നും പ്രവേശനം അനുവദിക്കുക. റെഡ്‌ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്നവർ 10 ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന വ്യവസ്ഥ തുടരും.