കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധിപ്പിച്ചു. 17 ശതമാനത്തിൽ നിന്നും 28 ശതമാനമാക്കിയാണ് ഡിഎ വർദ്ധിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയാണ് തീരുമാനമെടുത്തത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം ഡിഎ വർധനവ് മരവിപ്പിച്ചിരുന്നു.