ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ സ്ത്രീകൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


മനാമ; ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം 'കോവിഡ് : വെർച്വലാക്കപ്പെട്ട കുടുംബങ്ങൾ' എന്ന വിഷയത്തിൽ സ്ത്രീകൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ പ്രശസ്ത ഡോക്ടറും പബ്ലിക് ഹെൽത്ത് വർക്കറും എഴുത്തുകാരിയുമായ ഡോക്ടർ ഷിംന അസീസ് ക്ലാസ് നയിച്ചു. ഫ്രന്റസ് റിഫ ഏരിയ വനിതാവിഭാഗം സെക്രട്ടറി സൗദ അധ്യക്ഷത വഹിച്ച പരിപാടിയിൽ സഹ്റ അഷ്റഫ് പ്രാർഥനാഗീതം ആലപിച്ചു. ഈസ്റ്റ് റിഫ യൂണിറ്റ് സെക്രട്ടറി ഷിജിന ആഷിഖ് സ്വാഗതവും ഇസ ടൗൺ യൂണിറ്റ് വൈസ് പ്രസിഡന്റ് ശരീഫ സുബൈർ നന്ദിയും പറഞ്ഞു. ഷൈമില നൗഫൽ നിയന്ത്രിച്ച പരിപാടിക്ക് ബുഷ്‌റ റഹിം, നുസ്ഹ കമറുദ്ധീൻ, രേഷ്മ ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി.

You might also like

  • Straight Forward

Most Viewed