യുപിയിലും ബംഗാളിലും സ്‌ഫോടനത്തിന് പദ്ധതിയിട്ട ഭീകരർ പിടിയിൽ

കൊൽക്കത്ത: ഉത്തർ പ്രദേശിൽ രണ്ടും പശ്ചിമബംഗാളിൽ മൂന്നും ഭീകരർ പിടിയിലായി. രണ്ട് അൽ-ഖ്വയ്ദ ഭീകരരാണ് ഉത്തർ പ്രദേശിൽ പിടിയിലായത്. ജമാത്ത് ഉൾ മുജാഹീദ്ദീൻ എന്ന തീവ്രവാദസംഘടനയിൽ അംഗങ്ങളായ മൂന്ന് പേരാണ് കൊൽക്കത്തയിൽ പറഞ്ഞു.
സൗത്ത് കൊൽക്കത്തയിൽ നിന്നാണ് ഇവരെ പിടികൂടിയത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടവരാണ് ഇവരെന്ന് കൊൽക്കത്ത പൊലീസ് പറയുന്നു. ഇവരിൽ നിന്നും ആയുധങ്ങളും പാസ്പോർട്ടും പിടിച്ചെടുത്തിട്ടുണ്ട്. തീവ്രവാദവിരുദ്ധ സേനയും ബോംബ് സ്ക്വാഡും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഉത്തർപ്രദേശിൽ രണ്ട് തീവ്രവാദികൾ പിടിയിലായത്. ലക്നൗ നഗരത്തിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. പിടിയിലായ രണ്ട് പേരും അൽ ഖ്വയ്ദ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.