കേരളത്തിൽ ഇനി ഒറ്റ രൂപ പോലും മുടക്കില്ല: സാബു ജേക്കബ്


കൊച്ചി: വ്യവസായത്തിനായി കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ്. ആട്ടും തുപ്പും തൊഴിയും ഏറെ സഹിച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും സാബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. രാജകീയ സ്വീകരണമാണ് തനിക്ക് തെലങ്കാനയിൽ ലഭിച്ചത്. ആദ്യഘട്ടത്തിൽ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ശാസിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ എല്ലാ പ്രസ്താവനകള്‍ക്കും മറുപടി പറയാനില്ല. തന്നെ ആട്ടിപ്പായിക്കാൻ ശ്രമിച്ച എറണാകുളത്തെ എംഎൽഎമാർക്ക് നന്ദിയുണ്ടെന്നും വിമർശനമായി സാബു ജേക്കബ് കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed