കോവിഡ് പരിശോധനകൾക്കായി ബഹ്‌റൈനിൽ മൂന്നാമത്തെ ഡ്രൈവ് ത്രൂ സെന്റർ തുടങ്ങി

മനാമ; രാജ്യത്ത് കോവിഡ് പരിശോധനകൾ നടത്താനായി മൂന്നാമത്തെ ഡ്രൈവ് ത്രൂ സെന്റർ പ്രവർത്തനമാരഭിച്ചു. ഉദ്ഘാടനം ചെയ്തു. മുഹറഖ് ഗവർണറേറ്റിലെ കിങ്ങ് ഹമദ് ആശുപത്രിക്ക് സമീപമാണ് പുതിയ സെന്റർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്റർ, സല്ലാഖിലെ റാഷിദ് എക്വസ്ട്രെയിൻ ആന്റ് ഹോർസ് റെയിസിങ്ങ് ക്ലബ്ബ് എന്നിവിടങ്ങളിലാണ് മറ്റ് ഡ്രൈവ് ത്രൂ സെന്ററുകൾ പ്രവർത്തിക്കുന്നത്. ദേശീയ കോവിഡ് പ്രതിരോധ സമിതി തലവനും സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് പ്രസിഡണ്ടുമായ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫയും മറ്റ് മുതിർന്ന് ഉദ്യോഗസ്ഥരും പുതിയ സെന്റർ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.