ആശുപത്രി മോർച്ചറിയിൽ മൃതദേഹം എലി കരണ്ട നിലയിൽ


പാലക്കാട്: പട്ടാന്പിയിൽ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ട നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരി (65)യുടെ മൃതദേഹമാണ് എലി കരണ്ടത്.

പാലക്കാട് പട്ടാന്പിയിലെ സേവന ആശുപത്രിയ്‌ക്കെതിരെയാണ് പരാതിയുമായി ബന്ധുക്കൾ എത്തിയിരിക്കുന്നത്. മൂക്കും കവിളും കടിച്ചു മുറിച്ച നിലയിലായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളാണ് ഇത് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹമാണ് എലി കരണ്ട നിലയിൽ കണ്ടെത്തിയത്. ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി.

You might also like

Most Viewed