കോവിഡ് നിയന്ത്രണങ്ങൾ ജൂൺ 25 വരെ നീട്ടി ബഹ്റൈൻ

മനാമ : കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിൽ ഏർപ്പെടുത്തിയ ഭാഗിക അടച്ചുപൂട്ടൽ ജൂൺ 25 വരെ തുടരുമെന്ന് ദേശീയ കോവിഡ് പ്രതിരോധ സമിതി ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ അറിയിച്ചു. നിലവിലെ നടപടികൾ രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കുറവ് വരുത്തുന്നുണ്ട് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അടച്ചിടൽ നീട്ടിയിരിക്കുന്നത്. നിലവിൽ ഉള്ള എല്ലാ നിയന്ത്രണങ്ങൾ അതു പോലെ തന്നെ ഈ കാലയളവിലും തുടരുന്നതാണ്.