സി.എൻ.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ആപ്പുകളുടെയും സാങ്കേതിക തകരാർ പരിഹരിച്ചതായി റിപ്പോർട്ട്

ന്യൂയോർക്ക്: സി.എൻ.എൻ, ദി ഗാർഡിയൻ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമ വെബ്‌സൈറ്റുകളുടെയും തൊഴിലധിഷ്ടിത വെബ്‌സൈറ്റുകളുടെയും പ്രവർത്തനം തകരാറിലാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചതായി റിപ്പോർട്ട്. ഇന്ന് ആമസോൺ, എച്ച്.ബി.ഒ മാക്‌സ്, സ്‌പോട്ടിഫൈ എന്നിവയുടെ ആപ്പുകളും പ്രവർത്തനരഹിതമായിരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡീറ്റ്, ട്വീച്ച്, വിമിയോ എന്നിവയുടെ പ്രവർത്തനത്തിലും തടസ്സം നേരിട്ടിരുന്നു. സർവ്വീസ് ലഭ്യമല്ല എന്ന മെസ്സേജാണ് പല വെബ്‌സൈറ്റുകളിലും കാണിച്ചിരുന്നത്.