സംസ്‌കൃതി ബഹ്റൈൻ 2021-22 പ്രവർത്തന വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു

മനാമ; കഴിഞ്ഞ പത്തു വർഷത്തോളമായി ബഹ്‌റൈനിൽ പ്രവർത്തിച്ചു വരുന്ന പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ സംസ്‌കൃതി ബഹ്റിന്റെ 2021 - 2022 പ്രവർത്തന വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രവീൺ നായർ പ്രസിഡണ്ടും റിതിൻ രാജ് ജനറൽ സെക്രട്ടറിയുമായിട്ടുള്ള 9 അംഗ കമ്മിറ്റിയെയാണ് വാർഷിക ജനറൽ മീറ്റിംഗിൽ തിരഞ്ഞെടുത്തത് . ബിജെപി സംസ്ഥാന കമ്മിറ്റി മെമ്പർ സന്ദീപ് വാചസ്പതി , ബിജെപി മിഡിൽ ഈസ്റ്റ് ഇൻ ചാർജ് മോത്തി കൗൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പങ്കജ് മാലിക്ക് (വൈസ് പ്രസിഡണ്ട് ), ലിജേഷ് ലോഹിതാക്ഷൻ (ജോയിന്റ് സെക്രട്ടറി ), സുധീർ തെക്കേടത്ത് (ട്രെഷറർ), അനിൽ കുമാർ പിള്ള ( മെമ്പർഷിപ്പ് സെക്രട്ടറി), ആനന്ദ് സോണി (മെമ്പർ), വെങ്കട്ട് സ്വാമി (മെമ്പർ ), നീലകണ്ഠൻ മുരുകൻ (മെമ്പർ) എന്നിവരാണ് നിർവാഹക സമിതി അംഗങ്ങൾ. ഇവരെ കൂടാതെ പുതിയ റീജിയണൽ കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളും നിലവിൽ വന്നു. ജീവകാരുണ്യപ്രവർത്തനങ്ങളും, പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവും മുൻ നിർത്തിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും സംസ്കൃതി ബഹ്‌റൈൻ കൂടുതൽ ഊന്നൽ കൊടുക്കുക എന്ന് പ്രസിഡണ്ട് പ്രവീൺ നായർ അറിയിച്ചു .