കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്; ഓൺലൈൻ വിദ്യാഭ്യാസം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ഓൺലൈൻ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കോവിഡിന്‍റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസം തുടരേണ്ടിവരുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പാഠപുസ്തകത്തിനൊപ്പം ഡിജിറ്റൽ‌ ഉപകരണങ്ങളും വിദ്യാർ‌ഥികളിൽ ഉണ്ടാവേണ്ടതുണ്ട്. എല്ലാ വിദ്യാർത്ഥികളുടെ കൈകളിലും പഠനത്തിനാവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ എത്തിക്കുന്നതിനാവശ്യമായ പദ്ധതികളുമായി സർക്കാർ‌ മുന്നോട്ടുപോകും. വിവിധ സ്രോതസുകളെ ഒന്നിച്ച് അണിനിരത്തിയാകും പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അൻവർ‌ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

You might also like

  • Straight Forward

Most Viewed