നോർബു നേഗിക്ക് ഇന്ത്യൻ ക്ലബ് യാത്രയയപ്പ് നൽകി


 

മനാമ; ബഹ്റൈനിലെ രണ്ടര വർഷത്തെ സേവനത്തിനുശേഷം തിരിച്ചുപോകുന്ന ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി നോർബു നേഗിക്ക് ഇന്ത്യൻ ക്ലബ് യാത്രയയപ്പ് നൽകി. പ്രസിഡൻറ് സ്റ്റാലിൻ ജോസഫ് മെമന്റോ സമ്മാനിച്ചു. ജനറൽ സെക്രട്ടറി ജോബ് എം.ജെ, ബാഡ്മിൻറൺ സെക്രട്ടറി സുനീഷ് കല്ലിങ്കീൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ ക്ലബിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നോർബു നേഗി നൽകിയ സേവനങ്ങൾക്ക് ഭാരവാഹികൾ നന്ദി പറഞ്ഞു. ചഢീഗഢ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിന്റെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിലാണ് ഇനി നോർബു നെഗി സേവനം തുടരുക

You might also like

  • Straight Forward

Most Viewed