ഡോ. ശൈഖ റാന ബിൻത് ഈസ ബിൻ ദുഐജ് ആൽ ഖലീഫ ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി


ഹയർ എജുക്കേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ശൈഖ റാന ബിൻത് ഈസ ബിൻ ദുഐജ് ആൽ ഖലീഫ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യയും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന സുദൃഢ ബന്ധത്തെ പ്രശംസിച്ച ഡോ. ശൈഖ റാന ഇന്ത്യയുമായി വിദ്യാഭ്യാസ, ഗവേഷണ സഹകരണത്തിനുള്ള താൽപര്യവും അറിയിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ബഹ്റൈനിലെ ഹയർ എജുക്കേഷൻ കൗൺസിൽ നൽകുന്ന സംഭാവനകളെ ഇന്ത്യൻ സ്ഥാനപതിയും അഭിനന്ദിച്ചു.

You might also like

  • Straight Forward

Most Viewed