വ്യാജഉത്പന്നങ്ങളുടെ വിൽപ്പന; പ്രമുഖ സ്പെയർപാർട്സ് കടയുടെ വേർഹൗസിൽ റെയിഡ്

മനാമ : വാണിജ്യവ്യസായ മന്ത്രാലയ അധികൃതർ നടത്തിയ പരിശോധനയയിൽ പ്രമുഖ സ്പെയർ പാർട്സ് ശൃംഖലയുടെ ഹംലയിലെ വെയർഹൗസിൽ നിന്ന് പ്രമുഖ കാർ കമ്പനികളുടെ വ്യാജ സ്പെയർ പാർട്സുകൾ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇതിൽ കമ്പനിയുടെ സ്വദേശിയായ ഉടമ, കമ്പനിയുടെ പാർട്ടണറും, മാനേജറുമായ ഇന്ത്യൻ സ്വദേശി എന്നിവരും ഉൾപ്പെടുന്നു. അമേരിക്കയിലെയും ജർമ്മനിയിലെയും പ്രമുഖ വാഹന കമ്പനികളുടെ ലോഗോ ഉപയോഗിച്ചാണ് വ്യാജ സ്പെയർ പാർട്സുകൾ ഇവിടെ കണ്ടെത്തിയത്. ഇവ ചൈനയിൽ നിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.