കേരള വാഴ്സിറ്റിയിൽ വൻ 'ഡോളർ' പിശക്; 20,000 രൂപയ്ക്ക് പകരം നൽകിയത് 20,000 ഡോളർ


ഷീബ വിജയൻ

കേരള സർവകലാശാലയിലെ ലാറ്റിൻ അമേരിക്കൻ പഠനകേന്ദ്രത്തിൽ നടന്ന ഓൺലൈൻ പ്രഭാഷണത്തിന് വേതനമായി നൽകിയ തുകയെച്ചൊല്ലി വൻ വിവാദം. പ്രഭാഷകന് നൽകേണ്ടിയിരുന്ന 20,000 ഇന്ത്യൻ രൂപയ്ക്ക് പകരം 20,000 യുഎസ് ഡോളർ (ഏകദേശം 17 ലക്ഷം രൂപ) വിദേശ ബാങ്ക് വഴി കൈമാറിയെന്നാണ് ആരോപണം. സർവകലാശാലയുടെ ഫണ്ടിൽ നിന്ന് ഇത്രയും വലിയ തുക നഷ്ടപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണറെ സമീപിച്ചു. തുക തിരികെ ലഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പഠനകേന്ദ്രം അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ട് വർഷമായിട്ടും പണം സർവകലാശാല അക്കൗണ്ടിൽ തിരിച്ചെത്തിയിട്ടില്ല. ഉത്തരവാദികളായവരിൽ നിന്ന് തുക ഈടാക്കണമെന്ന ഉറച്ച നിലപാടിലാണ് വിസി ഡോ. മോഹനൻ കുന്നുമ്മേൽ.

article-image

asasdas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed