ഡൽഹി കലാപക്കേസ്: ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി
ഷീബ വിജയൻ
ഡൽഹി കലാപക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. എന്നാൽ ഇതേ കേസിൽ പ്രതികളായ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ ഉൾപ്പെടെ അഞ്ച് പേർക്ക് കർശനമായ 12 വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചു. വിചാരണ വൈകുന്നത് ജാമ്യം നൽകാൻ മതിയായ കാരണമല്ലെന്ന് നിരീക്ഷിച്ച കോടതി, ഒരു വർഷത്തിന് ശേഷം ഇവർക്ക് വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി. 2020 സെപ്റ്റംബർ മുതൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെ ജാമ്യത്തെ ഡൽഹി പോലീസ് ശക്തമായി എതിർത്തിരുന്നു. അതേസമയം, കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
assasasa

