ബഹ്റൈനിൽ കോവിഡ് മരണം 695 ആയി


മനാമ: ബഹ്റൈനിൽ ഇന്ന് വൈകുന്നേരം ബഹ്റൈൻ സമയം ആറ് മണി വരെയുള്ള വിവരപ്രകാരം നാല് മരണം കൂടി രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 695 ആയി. നിലവിൽ 13986 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 140 പേർ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ 1005 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,76,337 ആയി. നിലവിൽ 8,06,143 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 5,88,730 പേർ രണ്ട് ഡോസും സ്വീകരിച്ചവരാണ്. ഇന്നലെ മാത്രം 8962 പേരാണ് വാക്സിൻ സ്വീകരിച്ചത്.

അതേസമയം കോവിഡിന്റെ പ്രതിസന്ധി കാലത്ത് യാത്ര ചെയ്യുന്നവർക്ക് സൗജന്യ ട്രാവൽ ഇൻഷൂറൻസ് ഏർപ്പാട് ചെയ്യുമെന്ന് ഗൾഫ് എയർ അധികൃതർ അറിയിച്ചു. ഇത് പ്രകാരം യാത്രയിൽ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ക്വാറൈന്റൻ ചിലവുകൾക്കും ചികിത്സാ ചിലവുകൾക്കുമാണ് ഇൻഷൂറൻസ്‍ പരിരക്ഷ ലഭിക്കുക.  2021നവമ്പർ 10 വരെയാണ് ഈ സൗകര്യം ഉണ്ടാവുക. ഇതിനായി യാത്രക്കാർ അധിക പണം നൽകേണ്ടതില്ലെന്നും, കൂടുതൽ വിവരങ്ങൾ ഗൾഫ് എയർ വെബ്സൈറ്റിൽ നൽകിയിട്ടുണ്ടെന്നും ഗൾഫ് എയർ ആക്ടിങ്ങ് സിഇഒ ക്യാപറ്റൻ വലീദ് അൽ അലാവി അറിയിച്ചു. 

You might also like

Most Viewed