മൈത്രി ബഹ്റൈൻ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു


മനാമ: മൈത്രി ബഹ്റൈൻ ക്യാപിറ്റൽ ഗവർണറേറ്റുമായ് ചേർന്ന് നൽകി വരുന്ന ഇഫ്ത്താർ കിറ്റുകൾ റമദാൻ ഒന്ന് മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലീനിങ് ജോലിയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കും ലേബർ ക്യാമ്പുകളിലും വിതരണം ചെയ്തുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.


ഇതിന്റെ ഭാഗമായി തണലൊരുക്കാം- തുണയേകാം എന്ന സന്ദേശവുമായി  റമദാനിലെ  ഇരുപത്തിയേഴാം രാവിൽ ബഹ്റൈനിലെ സൽമാനിയ, മനാമ, ടുബ്ലി,  മുഹറക്ക്, ഹിദ് എന്നിവിടങ്ങളിൽ അഞ്ച് ലേബർ ക്യാമ്പുകളിൽ ഇഫ്ത്താർ കിറ്റുകൾ വിതരണം ചെയ്തു.  സാമൂഹ്യ പ്രവർത്തകനായ കെ ടി സലീമിൽ നിന്നും മൈത്രിയുടെ ചീഫ് കോർഡിനേറ്റർ നവാസ് കുണ്ടറ കിറ്റ് ഏറ്റ് വാങ്ങി കൊണ്ട് വിതരണ ഉദ്ഘാടനം നടന്നു.

മൈത്രി പ്രസിഡണ്ട് നൗഷാദ് മഞ്ഞപ്പാറ, സെക്രട്ടറി സക്കീർ ഹുസൈൻ, ട്രഷർ അനസ് കരുനാഗപ്പള്ളി , ചാരിറ്റി വിങ് കോർഡിനേറ്റർ സലീം തയ്യിൽ, മുൻ പ്രസിഡണ്ടുമാരായ സിബിൻ, ഷിബു പത്തനംതിട്ട, ഷെഫിക്ക് സൈഫുദിൻ, ദൻജീബ്, ഷിനു താജുദ്ദീൻ ,‌ സുനിൽ ബാബു എന്നിവർ   വിതരണപരിപാടിക്ക് നേതൃത്വം നൽകി.

You might also like

Most Viewed