ബഹ്റൈനിൽ മാസ്ക് ധരിക്കാത്തവർക്കുള്ള ശിക്ഷാ നടപടികൾ വർദ്ധിക്കുന്നു


മനാമ: മാസ്ക് ധരിക്കാത്തവർക്ക് മുകളിൽ ശിക്ഷാ നടപടികൾ വർദ്ധിക്കുന്നു. രാജ്യത്ത് മാസ്ക് ശരിക്ക് ഉപയോഗിക്കാത്തവരിൽ നിന്ന് ഈടാക്കിയ പിഴ ഇനത്തിൽ ഇതുവരെയായി ഏകദേശം ഒന്പത് ലക്ഷം ദിനാർ ശേഖരിച്ചതായി ആഭ്യന്തര മന്ത്രാലയ അധികൃതർ വ്യക്തമാക്കി. 43834 പേർക്കാണ് ഇരുപത് ദിനാർ പിഴ ശിക്ഷ ലഭിച്ചത്. ഇതു കൂടാതെ സാമൂഹ്യ അകലം പാലിക്കാത്തത് കാരണവും കോവിഡ് നിർദേശങ്ങൾ തെറ്റിക്കുന്നതിനാലും നിരവധി പേർക്ക് മറ്റ് ശിക്ഷകളും ലഭിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed