തൂബ്ലിയിലെ ലേബർ ക്യാന്പിലെ തൊഴിലാളികൾക്ക് സഹായം എത്തിച്ച് സംസ്കൃതി ബഹ്‌റൈൻ
കഴിഞ്ഞ ഏഴുമാസക്കാലത്തോളമായി ശന്പളമോ മാറ്റാനുകൂല്യങ്ങളൊ ഒന്നുമില്ലാത്തെ കഷ്ട്ടപ്പെട്ടിരുന്ന തൂബ്ലിയിലുള്ള ലേബർ ക്യാന്പിൽ സംസ്കൃതി ബഹ്‌റൈൻ - ശബരീശ്വരം ഭാഗ് സഹായം എത്തിച്ചു നൽകി. 250-ന് മുകളിൽ അംഗങ്ങളുള്ള ലേബർ ക്യാമ്പിൽ പ്രസിഡന്റ്, സിജുകുമാറിന്റെയും, സേവാപ്രാമുഖ്, അനിൽ മടപ്പള്ളിയുടെയും നേതൃത്വത്തിലാണ് അരിയും, പച്ചക്കറികളും വിതരണം ചെയ്തത്. സംസ്കൃതി ബഹ്‌റൈൻ-മനാമ, സൽമാബാദ് യുണിറ്റ് ഭാരവാഹികൾ, ജ്യോതിഷ്, സന്തോഷ്, സുനിൽ, മധു, ദിലീപ് എന്നിവർ സാധനങ്ങൾ എത്തിക്കുന്നതിനും, വിതരണം ചെയ്യുന്നതിനും മുൻപന്തിയിൽ പ്രവർത്തിച്ചു. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് കൂടുതൽ കാര്യങ്ങൾ ഇവർക്ക് വേണ്ടി ചെയ്യുമെന്നും സംസ്കൃതി ഭാരവാഹികൾ അറിയിച്ചു.




