കോഴിക്കോട് ജില്ലാ പ്രവാസി ഫോറം നോർക്ക ക്ഷേമനിധി ക്യാന്പയിൻ ആരംഭിച്ചു


മനാമ

ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കേരള ഗവൺമെന്റ് പ്രവാസി മലയാളികൾക്കായി ഏർപെടുത്തിയ പെൻഷൻ പദ്ധതിയായ ക്ഷേമനിധിയിലേക്കുള്ള 2021-2022 വർഷത്തേക്കുള്ള രജിസ്ട്രേഷൻ ക്യാമ്പെയ്ൻ ആരംഭിച്ചു.ശശി അക്കരാലിന് നോർക്ക അംഗത്വ കാർഡും, ബാബുവിന് ക്ഷേമനിധി അംഗത്വ കാർഡും നൽകിക്കൊണ്ട് രക്ഷാധികാരികളായ വി.സി ഗോപാലനും, കെ.ടി സലീം ചേർന്ന് ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വർഷം സംഘടനയുടെ പ്രവർത്തന ഫലമായി അർഹരായ ഏഴ് പേർക്ക് മരണാനന്തര സഹായമായി ഒരു ലക്ഷം രൂപ വീതവും രണ്ട് പേർക്ക് ചികിത്സാ സാന്ത്വനമായി അൻപതിനായിരം രൂപ വീതവും ലഭിച്ചതായി ചാരിറ്റി വിഭാഗം അറിയിച്ചു. സംഘടയുടെ അംഗത്വം പുതുക്കുന്നതിനും, പുതിയ അംഗത്വം നൽകുന്നതിനുമുള്ള  ക്യാമ്പെയ്നും ഇതോടൊപ്പം നടത്തുന്നതാണെന്ന് ചടങ്ങിൽ പ്രസിഡണ്ട് സുധീർ തിരുനിലത്തും, സെക്രട്ടറി ജയേഷ്.വി.കെ യും അറിയിച്ചു. നോർക്ക ക്ഷേമനിധി അംഗത്വത്തിനു വേണ്ടി 39875836 എന്ന നമ്പറിൽ വേണു വടകരയെയും, സംഘടനാ മെമ്പർഷിപ്പ് കാര്യങ്ങൾക്കായി 33393770 എന്ന നന്പറിൽ സജീഷിനെയും ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed