മെസിയുടെ പേരിലെ തട്ടിപ്പ്; മുൻമന്ത്രി അബ്ദുറഹിമാനും പ്രതിപ്പട്ടികയിലേക്ക്


ഷീബ വിജയൻ


തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ എസ്ഐടി അന്വേഷണം ഊർജിതമാക്കുന്നു. കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്പോൺസർക്ക് അന്യായമായ ലാഭം ഉണ്ടാക്കാൻ മന്ത്രി സഹായം ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മന്ത്രിയുടെ ഓഫീസിൽ നിന്ന് വഴിവിട്ട ഇടപെടലുകൾ ഉണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ അബ്ദുറഹിമാന്റെ മൊഴി ഇതിനോടകം എസ്ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയും അനുബന്ധ രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും പ്രതിചേർക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക.

അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഡിജിപിക്ക് കൈമാറിയ പ്രാഥമിക റിപ്പോർട്ടിലെ പ്രധാന ശിപാർശ. ടെൻഡറില്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി തെരഞ്ഞെടുത്തത്, വിദേശയാത്ര, മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള മറ്റ് കത്തിടപാടുകൾ എന്നിവയെല്ലാം അന്വേഷണ പരിധിയിലുണ്ട്. അതേസമയം തന്നെ എസ്ഐടി ചോദ്യം ചെയ്തിട്ടില്ലെന്ന് അബ്ദുറഹിമാൻ വ്യക്തമാക്കി.

article-image

cddsdsassa

You might also like

  • Lulu Exchange
  • Straight Forward

Most Viewed