യുപിപി ചിത്രരചനാ മത്സരവിജയികളെ പ്രഖ്യാപ്പിച്ചു
മനാമ
ബഹ്റൈനിലെ പ്രവാസി വിദ്യാർത്ഥികളായിക്കായി യുണൈറ്റഡ് പാരന്‍റ് പാനല്‍ ഓണ്‍ ലൈനിലൂടെ നടത്തിയ ചി ത്രരചനാ കളറിംങ്ങ് മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപ്പിച്ചു. അഞ്ഞൂറോളം വിദ്യാർത്ഥികളായിരുന്നു മത്സരത്തിൽ പങ്കെടുത്തത്.
എല്‍.കെ.ജി,യുകെജി വിഭാഗത്തില്‍ ഗ്യാൻ നവീൻ പട്ടണഷെട്ടി ഒന്നാം സ്ഥാനവും, ദര്‍ഷിത് സതീഷന്‍ രണ്ടാം സ്ഥാനവും പ്രാര്‍ത്ഥന പ്രശാന്ത് മൂന്നാം സ്ഥാനവും നേടി. ഒന്ന് രണ്ട് മൂന്ന് ക്ളാസുകളുടെ വിഭാഗത്തില്‍ ശ്രീഹരി സന്തോഷ് ഒന്നാം സ്ഥാനവു , ഫാത്തിമ ഹനാന്‍ രണ്ടാം സ്ഥാനവും, എലീന പ്രസന്ന മൂന്നാം സ്ഥാനവും നേടി. നാല് അഞ്ച് ആറ് ക്ളാസ്സ് വിഭാഗത്തിൽ നേഹ ജഗദീഷ് ഒന്നാം സ്ഥാനവും, ശ്രീപാര്‍വ്വതി ടി.പി രണ്ടാം സ്ഥാനവും, സന്യ ഗുപ്ത, ആരോണ്‍ തോമസ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏഴ് എട്ട് ഒന്‍പത് ക്സ്സുകളുടെ വിഭാഗത്തില്‍ ശില്‍പ സന്തോഷ് ഒന്നാം സ്ഥാനവും, ഭാഗൃ സുധാകരന്‍ രണ്ടാം സ്ഥാനവും, ദീക്ഷിത് കൃഷ്ണ.പി.എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് നടത്തപ്പെടുന്ന പരിപാടിയില്‍ വെച്ച് സമ്മാനവിതരണം നടത്തുമെന്ന് ആര്‍ട്ട് ആന്‍റ് കളര്‍ ഫെസ്റ്റ് കമ്മറ്റി അംഗങ്ങളായ എബ്രഹാം ജോണ്‍, മോനി ഒടികണ്ടത്തില്‍, ബിജു ജോര്‍ജ്ജ്, ഷിജു വര്‍ക്കി, എബി തൊമസ്, ജ്യോതിഷ് പണിക്കര്‍, ഹരീഷ്, അനില്‍ .യു.കെ, റഫീക്ക് അബ്ദുള്ള, ഫ്രാന്‍സിസ് കൈതാരത്ത്, ദീപക് മേനോന്‍,അന്‍വര്‍ ശൂരനാട്, ജോര്‍ജ്ജ്,ഹാരിസ് പഴയങ്ങാടി, എഫ്.എം.ഫൈസല്‍ എന്നിവര്‍ അറിയിച്ചു.

