ലൈഫ് മിഷൻ പ്രതിസന്ധിയിൽ; 70 ദിവസം പിന്നിട്ട സമരത്തിനൊടുവിലും മുണ്ടംവേലി ഫ്ലാറ്റ് നിവാസികളുടെ പുനരധിവാസം തുലാസിൽ


ഷീബ വിജയൻ


കൊച്ചി: മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിലെ കുടുംബങ്ങളുടെ പുനരധിവാസം വെല്ലുവിളിയാകുന്നു. ഫ്ലാറ്റ് നിവാസികളുടെ സമരം 70 ദിവസം പിന്നിട്ടിട്ടും പുനരധിവാസത്തെ കുറിച്ച് തീരുമാനമായില്ല. 78 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിക്കേണ്ടത്. എന്നാൽ പുനരധിവസിപ്പിക്കാനുള്ള സ്ഥലം കണ്ടെത്താനുള്ള നീക്കത്തിലാണ് തദ്ദേശവകുപ്പ്. നിർമാണം പൂർത്തിയായ തുരുത്തി ഫ്ലാറ്റിലേക്ക് മാറ്റി താമസിപ്പിക്കാനുള്ള കലക്ടറുടെ നിർദേശം കോർപറേഷൻ തള്ളി. മുഴുവൻ ആളുകൾക്കും പട്ടയം നൽകി പുനരധിവസിപ്പിക്കണമെന്നാണ് മുണ്ടംവേലി ഫ്ലാറ്റ് നിവാസികളുടെ ആവശ്യം.

അതേസമയം, ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കരാർ ഏജൻസിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത് ലൈഫ് മിഷന്റെ സ്ഥിരീകരണം ഇല്ലാതെയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. മുൻ ചെയർമാൻ വി. സലിം ജിസിഡിഎ ഓഡിറ്റിംഗ് വിഭാഗത്തിന് പരിശോധനയ്ക്ക് സമയം അനുവദിക്കാതെ പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഓൺലൈൻ പേയ്‌മെന്റിന് പകരം ചെക്കായാണ് 2.49 കോടി രൂപ അനുവദിച്ചതെന്ന് വെളിപ്പെടുത്തുന്ന ജിസിഡിഎ നോട്ട് ഷീറ്റിന്റെ പകർപ്പാണ് പുറത്ത് വന്നത്. മുണ്ടംവേലി ഫ്ലാറ്റ് സമുച്ചയത്തിന്റെ കരാറുകാരായ തൃശൂർ ഡിസ്ട്രിക്ട് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അഡ്വാൻസ് മൊബിലൈസേഷൻ ഫണ്ട് നൽകാൻ 2020 സെപ്റ്റംബർ 30നാണ് ടിഡിഎൽസിക്ക് 20 ശതമാനം മൊബിലൈസേഷൻ ഫണ്ട് നൽകാൻ സർക്കാർ ഉത്തരവിറങ്ങുന്നത്. സാങ്കേതിക ഭരണ അനുമതി ലൈഫ് മിഷൻ പരിശോധിച്ച് അംഗീകാരം നൽകിയശേഷം ഫണ്ട് നൽകാവൂ എന്നും ഉത്തരവിൽ പറയുന്നു. ഈ വിവരം ജിസിഡിഎ നോട്ട് ഷീറ്റിൽ എഴുതിയിട്ടുണ്ട്.

എന്നാൽ ലൈഫ് മിഷന്റെ ഈ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ 2.49 കോടി രൂപ നൽകിയതായാണ് രേഖയിലുള്ളത്. എന്നാൽ, പണം കൈമാറിയത് ചട്ടങ്ങളും നിർദേശങ്ങളും പാലിച്ച് സുതാര്യമായായിരുന്നെന്നും മൊബിലൈസേഷൻ അഡ്വാൻസ് നൽകുക എന്നത് കരാർ വ്യവസ്ഥയിൽ ഉള്ളതാണെന്നും ജിസിഡിഎ വ്യക്തമാക്കി. ഫ്ലാറ്റ് വിഷയത്തിൽ മുമ്പ് നടന്ന രണ്ട് വിജിലൻസ് അന്വേഷണത്തിലും തുക കൈമാറിയതിൽ ചട്ടവിരുദ്ധതയോ നിയമ ലംഘനമോ കണ്ടെത്തിയിട്ടില്ല. പുതിയ അന്വേഷണത്തിലും ഇക്കാര്യങ്ങളൊക്കെ പരിശോധിക്കട്ടെയെന്നും ജിസിഡിഎ വൃത്തങ്ങൾ പറഞ്ഞു.

article-image

adsdsdss

You might also like

  • Lulu Exchange
  • Straight Forward

Most Viewed