പ്രവാസി ഗൈഡൻ‍സ് ഫോറത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷം നടന്നു


മനാമ

ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷം ഓൺലൈനിലൂടെ നടന്നു. പാർലിമെന്റംഗം എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എം കെ മുനീർ എം എൽ എ വിശിഷ്ടാതിഥി ആയിരുന്നു.  ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിളളയ്ക്ക് ചടങ്ങിൽ പിജിഎഫ് കർ‍മ്മജ്യോതി പുരസ്കാരം സമ്മാനിച്ചു.

 

പിജിഎഫ് ജുവല്‍ അവാര്‍ഡ് ക്രിസോസ്റ്റം ജോസഫിനും, പിജിഎഫ് പ്രോഡിജി അവാർഡ് റോസ് ലാസര്‍, വിശ്വനാഥന്‍ ഭാസ്കരന്‍ എന്നിവര്‍ക്കും,  മികച്ച ഫാക്വല്‍റ്റി പുരസ്കാരം സുഷമാ ജോണ്‍സണും, അര്‍ഷാദ് ഖാനും, മികച്ച കൗണ്‍സിലർ പുരസ്കാരം വിമലാ തോമസിനും, മികച്ച കോര്‍ഡിനേറ്റർ പുരസ്കാരം ഷിബു കോശിക്കും, മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്കാരം ജോജോ ഫിലിപ്പിനും സമ്മാനിച്ച ചടങ്ങിൽ പിജിഎഫ് അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. ജോൺ പനക്കൽ, വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര, പ്രസിഡണ്ട് ഇ കെ സലീം, ജനറൽ സെക്രട്ടറി രമേഷ് നാരായൺ, മുൻ പ്രസിഡണ്ട് ലത്തീഫ് ആയഞ്ചേരി, കർമ്മജ്യോതി പുരസ്കാര ജേതാക്കളായ ഡോ ബാബു രാമചന്ദ്രൻ,  ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 

2021 -2023 വര്‍ഷത്തേക്കുളള പുതിയ ഭരണസമിതി ചുമതലയേറ്റെടുത്ത ചടങ്ങിൽ  പിജിഎഫ് കുടുംബാഗംങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed