വിട്ടുമാറാതെ വയറുവേദനയും ഛർദിയും; ഒൻപത് വയസുകാരിയുടെ വയറ്റിൽ ഒരു കിലോ മുടിക്കെട്ട്


ഷീബ വിജയൻ


തിരുവനന്തപുരം: തുടർച്ചയായ വയറുവേദന മൂലം ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയുടെ വയറ്റിൽനിന്ന് ഒരു കിലോഗ്രാം വരുന്ന തലമുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നെയ്യാറ്റിൻകര സ്വദേശിയായ ഒൻപതു വയസുകാരി ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ച് വരുന്നു. തുടർച്ചയായ വയറു വേദനയും ഛർദിയും മൂലമാണ് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. പരിശോധനയിൽ കുട്ടിക്ക് ലോകത്തിൽ തന്നെ നൂറിൽ താഴെ ആൾക്കാരിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള 'റാപൻസൽ സിൻഡ്രോം' എന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു.

മാനസിക സമ്മർദം, അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങളാൽ കുട്ടികൾ സ്വന്തം മുടി പറിച്ചു വിഴുങ്ങുന്ന ശീലമാണിത്. മാസങ്ങളോളം ആമാശയത്തിൽ കിടന്ന മുടി ദഹിക്കാതെ കുടലിൽ കട്ടിയുള്ള തടസ്സമായി മാറുന്നതാണ് അവസ്ഥ. നിംസ് മെഡിസിറ്റിയിലെ പീഡിയാട്രിക് സർജറി വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. ബിജു ഐജി നായരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയയിലൂടെ മുടിക്കെട്ട് പുറത്തെടുത്തത്. ആശുപത്രിവിട്ട കുട്ടി, പൂർണ ആരോഗ്യവതിയാണെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും ഡോക്ടർമാർ പറഞ്ഞു.

article-image

swwddsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed