ബഹ്റൈനിൽ കോവിഡ് മരണങ്ങൾ 355 ആയി
മനാമ
ബഹ്റൈനിൽ ഇന്ന് ഒരു കോവിഡ് മരണം രേഖപ്പെടുത്തി. 83 വയസ് പ്രായമുള്ള സ്വദേശി വനിതയ്ക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 355 ആയി. രോഗികളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നുണ്ട്. ഇന്നലെ 397 പേരിലാണ് രോഗം ബാധിച്ചത്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2800 ആയിരിക്കുന്നു. അതേസമയം ഇന്നലെ 245 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 91875 ആയി. 13 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. അതേസമയം രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം78291 ആയി.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 9819 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

