കെ.ജി ബാബുരാജടക്കം നാല് മലയാളികള്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം
ന്യൂഡൽഹി:
നാല് മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം. ബാബുരാജൻ കല്ലുപറന്പിൽ ഗോപാലൻ (ബഹ്റൈൻ) പ്രിയങ്കാ രാധാകൃഷ്ണൻ (ന്യൂസിലാൻഡ്) സിദ്ദിഖ് അഹമ്മദ് (സൗദി അറേബ്യ), ഡോ. മോഹൻ തോമസ് (ഖത്തർ), എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സ്വന്തം മേഖലകളിൽ അനന്യമായ സംഭാവനകൾ നൽകിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാൻ. ബഹ്റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമാണ് ബാബുരാജൻ കല്ലുപറന്പിൽ ഗോപാലൻ.
ന്യൂസിലാൻഡിലെ ലേബർ പാർട്ടിയുടെ എംപിയും മന്ത്രിപദവിയിലെത്തിയ ആദ്യ മലയാളിയുമാണ് പ്രിയങ്ക രാധാകൃഷ്ണൻ. സൗദി അറേബ്യ ആസ്ഥാനമായുള്ള ഇറാം ഗ്രൂപ്പ് സ്ഥാപകനും വ്യവസായിയുമാണ് സിദ്ദിഖ് അഹമ്മദ്.

