ബഹ്റൈനിൽ ഇന്നലെ 256 പേരിൽ കൂടി രോഗം സ്ഥീരീകരിച്ചു
മനാമ
ബഹ്റൈനിൽ ഇന്നലെ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തി. 69 വയസ് പ്രായമുള്ള സ്വദേശിക്കാണ് ജീവൻ നഷ്ടമായത്. കോവിഡ് മരണങ്ങള്‍ ഒന്നും രേഖപ്പെടുത്തിയില്ല. അതേസമയം 256 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 134 പേര്‍ വിദേശികളാണ്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2047 ആണ്. ഇന്നലെ 222 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 90026 ആയി. 10 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 9988 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 23,55,313 ആയി. നിലവിലെ ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത് 352 പേര്‍ക്കാണ്. അതേസമയം രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 57317 ആയി. ഇന്നലെ 1276 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

