കൊല്ലം പ്രവാസി അസോസിയേഷന്റെ മനാമ ഏരിയ കമ്മിറ്റി സമ്മേളനം നടന്നു


മനാമ

കൊല്ലം പ്രവാസി അസ്സോസിയേഷന്റെ  മനാമ ഏരിയ കമ്മിറ്റിയുടെ സമ്മേളനം നടന്നു. കെ.പി.എ പ്രസിഡന്റ്  നിസാർ കൊല്ലം  അദ്ധ്യക്ഷത വഹിച്ച സംസ്‍കാരിക സമ്മേളനം ഇന്ത്യൻ സ്‌കൂൾ മുൻ സെക്രെട്ടറിയും , സാമൂഹ്യ പ്രവർത്തകയുമായ ഷെമിലി പി. ജോൺ  ഉത്‌ഘാടനം ചെയ്തു.  സാമൂഹ്യ പ്രവർത്തകൻ റഫീഖ് അബ്ദുള്ള  മുഖ്യ പ്രഭാഷണം നടത്തി.   

കോവിഡ് 19 -ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ  മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച 5 നഴ്സുമാരെ  ആദരിച്ച ചടങ്ങിൽ മനാമ അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി ചേർന്ന് സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ കൂപ്പണുകൾ  അൽ ഹിലാൽ പ്രതിനിധി പ്യാരിലാലിൽ നിന്നും ഭാരവാഹികൾ ഏറ്റുവാങ്ങി. കൂടാതെ മനാമ ഏരിയ കമ്മിറ്റി തയ്യാറാക്കിയ 2021 ലെ കലണ്ടറും  ചടങ്ങിൽ പ്രകാശനം ചെയ്തു.  കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി കിഷോർ കുമാർ, വൈസ് പ്രസിഡന്റ് വിനു ക്രിസ്ടി എന്നിവർ ആശംസകൾ അറിയിച്ച യോഗത്തിൽ  ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും, ഏരിയ കോ-ഓർഡിനേറ്റർ മനോജ് ജമാൽ നന്ദിയും അറിയിച്ചു. 

തദവസരത്തിൽ നടന്ന സംഘടന സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ്  നവാസ് കുണ്ടറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ പ്രസിഡന്റ്  നിസാർ കൊല്ലം  മുഖ്യപ്രഭാഷണവും,  സെക്രട്ടറി കിഷോർ കുമാർ സംഘടനാ  വിഷയങ്ങളും  അവതരിച്ചു.  ഏരിയ സെക്രെട്ടറി  ഷെഫീക്ക് സൈഫുദീൻ സ്വാഗതവും ഏരിയ വൈ. പ്രസിഡന്റ് ഗീവർഗീസ്‌ നന്ദിയും അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed