വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ജനുവരി 9ന് തുറക്കും
കൊച്ചി: വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന്. വൈറ്റില മേൽപ്പാലം രാവിലെ 9.30 നും കുണ്ടന്നൂർ പാലം 11 മണിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രണ്ട് പാലങ്ങളിലേയും ഭാരപരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലയാണ് ഉദ്ഘാടന പരിപാടി നിശ്ചയിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ ദിനങ്ങൾ നഷ്ടമായതും, നിർമാണ വസ്തുക്കളുടെ ലഭ്യതക്കുറവും മേൽപ്പാല നിർമ്മാണത്തിന് പ്രതിസന്ധിയായിരുന്നു.

