ദാമു കൊറോത്തിനു യാത്രയയപ്പ് നൽകി


മനാമ: നാല്പത്തി രണ്ട് വർഷത്തെ ബഹ്റൈനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത നാടക പ്രവർത്തകനും കലാ , സാമൂഹിക, സാസ്കാരിക പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ദാമു കോറോത്തിന് ബഹറിനിലെ കലാ, സാമൂഹിക, സാസ്കാരിക പ്രവർത്തന രംഗത്തെ പ്രമുഖർ, രാധാകൃഷ്ണൻ തെരുവത്തിൻറെ നേതൃത്വത്തിൽ  യാത്രയയപ്പ് നൽകി. മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, മുൻ ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് ആർ. പവിത്രൻ മുൻ ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി എൻ .കെ. മാത്യു, നോർക്ക ബഹ്റൈൻ കോർഡിനേറ്ററും മുൻ സമാജം ഭരണ സമിതി അംഗവുമായ സിറാജ് കൊട്ടാരക്കര. മുൻ ഇന്ത്യൻ ക്ലബ്ബ് ജനറൽ സെക്രട്ടറി സാബു എബ്രഹാം, മുൻ ഇന്ത്യൻ സ്കൂൾ ജനറൽ സെക്രട്ടറി ഷെമിലി പി. ജോൺ, ഫ്രാൻസിസ് കൈതാരത്ത്, പ്രകാശ് വടകര, എസ്.വി ബഷീർ, ഒരുമ കാസർഗോഡ് പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ, കുടുബ സൗഹൃദ വേദി ജനറൽ സെക്രട്ടറി എബി തോമസ്, വേൾഡ് മലയാളീ കൗൺസിൽ പ്രസിഡണ്ട് ദീപക് മേനോൻ, ശിവദാസൻ.എം, സതീഷ് മുതലയിൽ, ശ്രീധർ തേറന്പിൽ, ഹംസ കൊയിലാണ്ടി, ബാലകൃഷ്ണൻ വടകര, മുൻ ബഹ്റൈൻ കേരളീയ സമാജം ഭരണ സമിതി അംഗങ്ങളായ ശിവകുമാർ കൊല്ലോറത്ത്, ശശിധരൻ.എം  തുടങ്ങിയവർ ദാമു കോറോത്തിന് ആശംസകൾ നേർന്നു. തുടർന്ന് രാധാകൃഷ്ണൻ തെരുവത്ത് ബഹറിനിലെ കലാ, സാമൂഹിക, സാസ്കാരിക പ്രവർത്തന രംഗത്തെ പ്രവർത്തകരെ പ്രതിനിധീകരിച്ച് ദാമു കോറോത്തിനെ പൊന്നാടയണിച്ച് ആദരിക്കുകയും, ഉപഹാരം കൈമാറുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed