വിജയ്‌യെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾ വിലക്കി ഡിഎംകെ നേതൃത്വം

ഷീബ വിജയൻ
ചെന്നൈ I വിജയ്‌യെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾ വിലക്കി ഡിഎംകെ നേതൃത്വം. മന്ത്രിമാർ അടക്കം ഡിഎംകെ നേതാക്കൾക്ക് നിർദേശം ബാധകമാണ്. വാര്‍ത്ത സ്ഥിരീകരിച്ച് മന്ത്രിമാരായ കെ.എൻ. നെഹ്‌റുവും ആർ. ഗാന്ധിയും രംഗത്തെത്തി. ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് നിർദേശം ഉണ്ടെന്ന് മന്ത്രി ഗാന്ധി പറഞ്ഞു. വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് തിരുവാരൂരിലെ യോഗത്തിൽ മന്ത്രി നെഹ്‌റു വ്യക്തമാക്കി. തിരുവാരൂരിൽ കഴിഞ്ഞ ദിവസം വിജയ് പ്രസംഗിച്ചിരുന്നു.
SASASAS