കാൻസർ രോഗികൾക്ക് മുടി ദാനം നൽകി സലീഷ് സോമസുന്ദരൻ

പ്രദീപ് പുറവങ്കര
മനാമ l കാൻസർ രോഗികൾക്ക് കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് നിർമ്മിക്കാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് സലീഷ് സോമസുന്ദരൻ മുടി ദാനം ചെയ്തു. ബഹ്‌റൈനിലെ അൽബന്ധറിൽ ലുലു ലോജിസ്റ്റിക്സിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുന്ന സലീഷ് തൃശൂർ വലപ്പാട് സ്വദേശിയാണ്.
ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുടെ പ്രതിനിധി സമർ അഹ്‌മദ് മുടി സ്വീകരിച്ചു. ഈ വേളയിൽ കാൻസർ കെയർ ഗ്രൂപ്പ് പ്രതിനിധി സുജീഷ് മാടായി സന്നിഹിതനായിരുന്നു. ചുരുങ്ങിയത് 21 സെന്റീമീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് നൽകാൻ താൽപ്പര്യമുള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി. സലിമിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ബഹ്‌റൈൻ കാൻസർ സൊസൈറ്റി കുട്ടികളടക്കമുള്ള കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് വിഗ് നൽകി വരുന്നത്.
dzfdf