പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററിന്റെ ഓണാഘോഷം സെപ്റ്റംബർ 26ന്

പ്രദീപ് പുറവങ്കര
മനാമ l പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ അമേസിങ് ബഹ്‌റൈനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഒരുമയുടെ ഓണം സെപ്റ്റംബർ 26 വെള്ളിയാഴ്ച്ച നടക്കും. സൽമാബാദ് ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബ്ബിൽ വെച്ച് നടക്കുന്ന ഓണാഘോഷ ചടങ്ങിൽ പാലക്കാട് എം. പി വി.കെ ശ്രീകണ്ഠൻ മുഖ്യാതിഥിയായി പങ്കെടുക്കും.
ചടങ്ങിൽ ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി സംബന്ധിക്കും. പ്രശസ്ത പിന്നണി ഗായകൻ പ്രശോഭ് പാലക്കാട് നയിക്കുന്ന ഗാന വിരുന്നും ഇതോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പാലക്കാട്ടെ പ്രശസ്തമായ കാറ്ററിംഗ് സ്ഥാപനമായ റൈറ്റ് ചോയ്സ് ആണ് വിഭവ സമൃദ്ധമായ പാലക്കാടൻ സദ്യ ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 39871460 അല്ലെങ്കിൽ 39143350 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
zdfdz
xgdg