കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മറ്റി സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l കെ.എം.സി.സി. ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മറ്റി 2025 ഒക്ടോബർ 3-ന് സംഘടിപ്പിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു. സി.എച്ച്. ഓഡിറ്റോറിയത്തിൽ വെച്ച് ഓൺലൈൻ ക്വിസ് പ്രോഗ്രാമും, 'ന്യൂനപക്ഷ രാഷ്ട്രീയത്തിൽ സി.എച്ചിന്റെ പങ്ക്' എന്ന വിഷയത്തിൽ പ്രബന്ധ രചന മത്സരവും സംഘടിപ്പിച്ചു.
ക്വിസ് പ്രോഗ്രാമിന് അബ്ദുൽ ഇർഷാദ് എ.കെ, എം.എ. റഹ്മാൻ എന്നിവർ നേതൃത്വം നൽകി. പ്രബന്ധ രചന മത്സരത്തിന് കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. അബ്ദുൽ അസീസ് ചീഫ് മോഡറേറ്ററായിരുന്നു.
ആക്ടിംഗ് പ്രസിഡന്റ് സാജിദ് കെ. ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് ടി.ടി സ്വാഗതവും ട്രഷറർ സിദ്ധീഖ് എം.കെ നന്ദിയും പറഞ്ഞു. ഹരിത കലാ സാഹിത്യവേദി ചെയർമാൻ എം.എ. റഹ്മാൻ, ഓർഗനൈസിംഗ് സെക്രട്ടറി ഷമീർ വി.എം, വൈസ് പ്രസിഡന്റുമാരായ ഫസിലുറഹ്മാൻ, സഫീർ കെ.പി, നിസാർ എം, മുസ്തഫ കെ, നസീർ ഉറുതോടി, താജുദ്ദീൻ പി, റസാഖ് അമാനത്ത്, മീഡിയ വിംഗ് പ്രതിനിധി ആസിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ടീം മാനേജർ ഇഖ്ബാൽ സ്വാഗതവും സിറാജ് മാമ്പ ആശംസാ പ്രസംഗവും നടത്തി.
്ിേ്ി