പൃഥ്വിരാജ്, ദുൽഖർ അടക്കമുള്ള സിനിമ താരങ്ങളുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ്

ഷീബ വിജയൻ
കൊച്ചി I സിനിമാതാരങ്ങളുടെയും വ്യവസായികളുടെയും വീടുകളിലടക്കം കസ്റ്റംസിന്റെ രാജ്യവ്യാപക റെയ്ഡ്. ഭൂട്ടാൻ വഴി നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ചാണ് അന്വേഷണം. മോട്ടോർ വാഹനവകുപ്പിന്റെ സഹകരണത്തോടെയാണ് പരിശോധന. കേരളത്തിൽ ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവരടക്കം പ്രമുഖ നടൻമാരുടെയും വ്യവസായികളുടെയും വീടുകളിലും കാർവിൽപന കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. അഞ്ച് ജില്ലകളിൽ 30 കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നതായാണ് വിവരം. ദുൽഖറിന്റെ പനമ്പള്ളിയിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലുമാണ് പരിശോധന നടക്കുന്നത്. ദുൽഖറിന്റെ നിസാൻ പെട്രോൾ, പൃഥ്വിരാജിന്റെ ലാൻഡ് റോവർ ഡിഫൻഡർ എന്നീ വാഹനങ്ങളുടെ ഇടപാടുകൾ സംബന്ധിച്ചാണ് പരിശോധന. ഇവർക്ക് വാഹനങ്ങൾ വാങ്ങാൻ ഇടനിലക്കാരായി നിന്നവർ നികുതി വെട്ടിച്ചതായാണ് ആരോപണം.
വിദേശരാജ്യങ്ങളിൽനിന്ന് ഭൂട്ടാനിലേക്ക് ആഡംബര വാഹനങ്ങൾ എത്തിച്ച് അവിടെ രജിസ്റ്റർ ചെയ്ത ശേഷം ഉപയോഗിച്ച വാഹനമെന്ന നിലയിൽ കുറഞ്ഞ നികുതിനിരക്കിൽ ഇന്ത്യയിൽ എത്തിച്ച് വിൽപന നടത്തുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
szasasas