ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഐ.എൽ.എ ദാണ്ഡിയ ബീറ്റ്സ് 2024-ന്റെ 25ആം പതിപ്പ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസന്റെ നേതൃത്വത്തിൽ, ഐ.എൽ.എ ദാണ്ഡിയ ബീറ്റ്സ് 2024-ന്റെ 25-ാം പതിപ്പ് ബഹ്‌റൈനിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ചു. പരമ്പരാഗത സംഗീതത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമായി മാറിയ ഈ പരിപാടിയിൽ 2,500-ലധികം ആളുകൾ പങ്കെടുത്തു. ഐ.എൽ.എയുടെ പ്രധാന സംരംഭമായ 'സ്നേഹ'യിലെ കുട്ടികളുടെ കലാപ്രകടനത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
ദണ്ഡിയ നൃത്തത്തിന് അരങ്ങൊരുക്കിയ പരമ്പരാഗത 'ധോൾ' താളങ്ങൾ ചടങ്ങിന് ആവേശം പകർന്നു. ഫൈസൽ മുഹമ്മദ് അൽ സാലെഹ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, യൂസഫ് ലോറി, മറ്റ് വിശിഷ്ട വ്യക്തികൾ, സ്പോൺസർമാർ എന്നിവരും സന്നിഹിതരായിരുന്നു. ഐ.എൽ.എ ഗ്രൂപ്പുകളും യൂത്ത് ക്ലബ്ബായ വൈബ് ട്രൈബും അവതരിപ്പിച്ച പരമ്പരാഗത നൃത്തങ്ങൾ, മുംബൈയിൽ നിന്നുള്ള ഡി.ജെ നിതേഷിന്റെ പ്രകടനം, ഷിപ്ര, കൈലാഷ് എന്നിവരുടെ അവതരണം, 'സ്നേഹ'യിലെ കുട്ടികൾ നിർമ്മിച്ച കരകൗശല ഉത്പന്നങ്ങളുടെ സ്റ്റാൾ തുടങ്ങിയവ ശ്രദ്ധേയമായി.
sas