അൽ മന്നാഇ ഫാമിലി മീറ്റിന് സ്വാഗത സംഘം രൂപവത്കരിച്ചു

പ്രദീപ് പുറവങ്കര
മനാമ l അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ് സെന്റർ (മലയാള വിഭാഗം) മനാമ മേഖലയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26 വെള്ളിയാഴ്ച മനാമ കെ.എം.സി.സി. ഹാളിൽ വെച്ച് നടത്തുന്ന ഫാമിലി മീറ്റിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. 'ഖുർആൻ നമ്മുടെ ജീവിതത്തിൽ', 'കുടുംബം തകർക്കുന്ന ലിബറലിസം' എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ടി.പി. അബ്ദുൽ അസീസ് ചെയർമാനും, ഷാഹിദ് യൂസുഫ് ജനറൽ കൺവീനറുമായുള്ള സ്വാഗത സംഘമാണ് രൂപവത്കരിച്ചത്. പരിപാടിയിൽ കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര, സജ്ജാദ് ബിൻ അബ്ദുറസാഖ്, വസീം അഹ്‌മദ് അൽഹികമി എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി ഷംസീർ ഒ.വി, അബ്ദുൽ വഹാബ് അമേത്, അഷ്‌റഫ് ടി.കെ, ഇസ്ഹാഖ് മനാമ, സിദ്ധീഖ് മനാമ, റഷീദ് മാഹി, സാഫിർ അഷ്‌റഫ്, ലത്തീഫ് അലിയമ്പത്ത്, സുഹാദ് ബിൻ സുബൈർ, ഹംസ അമേത് എന്നിവരെ തെരഞ്ഞെടുത്തു.
്ി്േി