മീലാദ് ക്യാമ്പയിൻ സമാപനവും താജുൽ ഉലമ അനുസ്മരണവും നാളെ


പ്രദീപ് പുറവങ്കര

മനാമ l ഐ.സി.എഫ്. (ഇസ്‌ലാമിക് കൾച്ചറൽ ഫോറം) സംഘടിപ്പിച്ച 'തിരുവസന്തം-1500' മീലാദ് ക്യാമ്പയിന്റെ സമാപനവും, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷനായിരുന്ന താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ അനുസ്മരണവും നാളെ (ബുധനാഴ്ച) രാത്രി 8:30-ന് മനാമ സുന്നി സെന്ററിൽ നടക്കും.

ക്യാമ്പയിന്റെ ഭാഗമായി സ്നേഹസംഗമം, മീലാദ് ഫെസ്റ്റ്, മൊബൈൽ മൗലിദ്, മദീന ഗാലറി, മാസ്റ്റർ മൈൻഡ്, ഡെയ്‌ലി ക്വിസ്, മിഡ്‌നൈറ്റ് ബ്ലൂം, മദ്ഹു റസൂൽ സമ്മേളനം എന്നിവ വിവിധ ഘടകങ്ങളിലായി ഇതിനകം സംഘടിപ്പിച്ചു.

സമാപന സംഗമത്തിൽ പ്രവാചക പ്രകീർത്തന കാവ്യമായ ബുർദ പാരായണം, താജുൽ ഉലമ അനുസ്മരണ പ്രഭാഷണം എന്നിവ പ്രധാന പരിപാടികളാണ്. ഐ.സി.എഫ്. നാഷണൽ നേതാക്കളായ കെ.സി. സൈനുദ്ദീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൽ കരീം, അബൂബക്കർ ലത്വീഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി തളിപ്പറമ്പ്, റഫീഖ് ലത്വീഫി വരവൂർ, അബ്ദുൽ സലാം മുസ്ല്യാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.

article-image

ംമംമ

You might also like

  • Lulu Exchange
  • Straight Forward

Most Viewed