വിദ്വേഷ പ്രസംഗം: ശാന്താനന്ദ മഹർഷിക്കെതിരെ പൊലീസിൽ പരാതിയുമായി പന്തളം കൊട്ടാരം

ഷീബ വിജയൻ
പന്തളം I വാവർ തീവ്രവാദിയും മുസ്‌ലിം ആക്രമണകാരിയുമാണെന്ന വിദ്വേഷ പരാമര്‍ശം നടത്തിയ ശ്രീരാമദാസ മിഷൻ അധ്യക്ഷനെതിരെ പന്തളം കൊട്ടാരം കുടുംബാംഗവും പൊലീസിൽ പരാതി നൽകി. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘ്പരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിലാണ് വാവർ തീവ്രവാദിയാണെന്നും മുസ്‌ലിം ആക്രമണകാരിയാണെന്നും ശാന്താനന്ദ മഹർഷി പ്രസംഗിച്ചത്. വിശ്വാസം മുറിപ്പെടുത്തൽ, രണ്ട് മതവിഭാഗങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരം ആണ് പരാതി. പന്തളം കൊട്ടാര കുടുംബാംഗം എ.ആർ. പ്രദീപ വർമ്മയാണ് പന്തളം പൊലീസിൽ പരാതി നൽകിയത്. ഇതോടെ വിദ്വേഷപ്രസംഗത്തിന് ശാന്താനന്ദക്കെതിരെ ലഭിച്ച പരാതികളുടെ എണ്ണം രണ്ടായി. നേരത്തെ കോൺഗ്രസ് മാധ്യമ വക്താവ് അഡ്വ. വി.ആര്‍. അനൂപ് പരാതി നല്‍കിയിരുന്നു.
sseaassad