അനധികൃത സാന്പത്തിക ഇടപാടുകൾക്ക് കനത്ത ശിക്ഷ നൽകാനൊരുങ്ങി ബഹ്റൈൻ

പ്രദീപ് പുറവങ്കര
മനാമ l ലൈസൻസില്ലാതെ സാമ്പത്തിക, ബാങ്കിങ്, ഇൻഷുറൻസ് സേവനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി ലക്ഷ്യമിട്ട് ബഹ്‌റൈൻ സർക്കാർ പുതിയ കരട് നിയമം നിയമനിർമാണ സഭയ്ക്ക് കൈമാറി.
നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ ഇത്തരം നിയമലംഘനങ്ങൾക്ക് പിഴയോടൊപ്പം ജയിൽശിക്ഷയും ലഭിക്കും. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻലൈസൻസില്ലാതെ സാമ്പത്തിക സേവനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് 10 ലക്ഷം ബഹ്‌റൈൻ ദിനാർ വരെ പിഴയോ, ജയിൽശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്തുനാണ് കരട് നിയമം നിർദേശിക്കുന്നത്. കൂടാതെ ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് ‘ബാങ്ക്’ അല്ലെങ്കിൽ ‘ഇൻഷുറൻസ്’ പോലുള്ള വാക്കുകൾ അവരുടെ വ്യാപാര നാമങ്ങളിൽ ഉപയോഗിക്കാൻ അനുവാദം നൽകരുതെന്നും നിർദേശത്തിൽ പറയുന്നു.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നടക്കുന്ന അനധികൃത സാമ്പത്തിക ഇടപാടുകൾ കണ്ടെത്താൻ ഈ നിയമം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
്േിേ്ി